BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേർക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് കൊവിഡ് മൂലമുള്ള അഞ്ച് മരണം സ്ഥിരീകരിച്ചു. മലപ്പുറം മാമ്പുറത്ത് ഇമ്പിച്ചിക്കോയ ഹാജി(68), കണ്ണൂർ കൂടാളി സജിത്ത്, തിരുവനന്തപുരം ഉച്ചക്കട ഗോപകുമാരൻ(60), എറണാകുളം ഇളമക്കര പി.ജി.ബാബു(60), ആലപ്പുഴ പൂച്ചക്കൽ സുധീർ(63) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

814 പേർ രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ ഉറവിടം അറിയാത്തത് 73 പേരാണ്. വിദേശത്തുനിന്ന് എത്തിയത് 77 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ 94. 18ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു.

അഞ്ച് ജില്ലകളിൽ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറിൽ അധികമാണ്. തിരുവനന്തപുരം-289, കാസർകോട്-168, കോഴിക്കോട്- 149, മലപ്പുറം-142, പാലക്കാട്-123. ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് തിരുവനന്തപുരത്താണ്; 150 പേർ. കഴിഞ്ഞ 24 മണിക്കൂറിനകം 27,608 സാമ്പിളുകളാണ് പരിശോധിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button