KERALABREAKING NEWSLATEST

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ്;രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന്  10 പേര്‍ കൂടി മരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2067 പേര്‍ കൂടി രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണ്. സംസ്ഥാനത്തും ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. എങ്കിലും രോഗവ്യാപനവും മരണനിരക്കും പിടിച്ചുനിര്‍ത്താന്‍ കേരളത്തിനായി. പത്തുലക്ഷത്തില്‍ എട്ടുപേര്‍ എന്നതാണ് കേരളത്തിലെ മരണനിരക്ക്. രോഗികളുടെ എണ്ണത്തില്‍ എട്ടുമടങ്ങിന്റെ വര്‍ധന ഉണ്ടായാലും ചികിത്സയ്ക്കുളള സൗകര്യം കേരളത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ മോശം സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജാഗ്രതയില്‍ ഒരു വിധത്തിലുളള വീട്ടുവീഴ്ചയും പാടില്ല. ബ്രേക്ക് ദി ചെയ്ന്‍ പ്രചാരണം കൂടുതല്‍ ഫലപ്രദമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിശോധനകളുടെ എണ്ണം പ്രതിദിനം 40000 എന്ന നിലയില്‍ വര്‍ധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button