തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,655പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2,433പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 11 മരണം സ്ഥിരീകരിച്ചു. 2,111പേര് രോഗമുക്തരായി. 24 മണിക്കൂറില്‍ 40,162 സാമ്പിള്‍ പരിശോധിച്ചു. 21,800 പേരാണ് സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ 590 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗമുക്തരായത് 512പേരാണ്. ഇതോടെ ജില്ലയില്‍ ആകെ രോഗബാധിതരുടെ എണ്ണം 4,454പേരായി.