BREAKING NEWSKERALALATEST

‘അതിതീവ്രം’; സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന രോഗബാധ 4000 കടക്കുന്നത് ആദ്യമാണ്. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3730 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 351 പേരുടെ ഉറവിടം അറിയില്ല. 71 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

2737 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 45,730 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗവ്യാപനം തിരുവനന്തപുരത്ത് തീവ്രമായി തുടരുകയാണ്. ഇന്ന് 820 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതില്‍ 721 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. തിരുവനന്തപുരത്ത് കോവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ടെങ്കിലും വ്യാപന നിരക്ക് കുറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറ് ജില്ലകളില്‍ 300ന് മുകളിലാണ് രോഗബാധിതര്‍. കോഴിക്കോട് 545 പേര്‍ക്കാണ് ഇന്ന് രോഗബാധ കണ്ടെത്തിയത്. എറണാകുളത്ത് ഇത് 383 ആണ്. ആലപ്പുഴ 367, മലപ്പുറം 351, കാസര്‍കോട് 319 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button