BREAKING NEWSKERALALATEST

‘അതിരൂക്ഷം’;സംസ്ഥാനത്ത് ഇന്ന് 4,644 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,644പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 18പേരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചു. 3,781പേര്‍ക്ക് സമ്പര്‍ക്കംവഴിയാണ് രോഗം ബാധിച്ചത്. 498പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 86 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 2,862പേരാണ് ഇന്ന് രോഗമുക്തരായത്. 37,488പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സലയിലുള്ളത്. 47,482 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

ഇന്നും തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 824പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related Articles

Back to top button