BREAKING NEWSKERALALATEST

സംസ്ഥാനത്ത് ഇന്ന് 4,125 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19പര്‍ മരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാകരിക്കുകയായിരുന്നു മുഖ്യമന്ത്രി

സമ്പര്‍ക്കത്തിലൂടെ 3613 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 86 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഉറവിടമറിയാത്ത കേസുകള്‍ 412 എണ്ണം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

40, 382 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കോവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യത്തിൽ തുടരുകയാണ്. തിരുവനന്തപുരം ജില്ലയിൽ വ്യാപനം ഏറ്റവും രൂക്ഷം. 7047 പേർ തിരുവനന്തപുരത്ത്. ആകെ രോഗബാധിതരിൽ 18 ശതമാനവും തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് 175 പേർ മരിച്ചു. സംസ്ഥാനത്തെ ആകെ മരണ നിരക്കിൽ 32 ശതമാനവും തലസ്ഥാനത്താണ്. 681 പേർക്ക് ഇന്ന് തിരുവനന്തപുരത്ത് രോഗം ബാധിച്ചു. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ആൾക്കൂട്ടത്തിൽ ഉണ്ടാക്കിക്കൊണ്ടുള്ള സമരത്തെ കാണേണ്ടതുണ്ട്.

Related Articles

Back to top button