തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം എണ്ണായിരം കടന്നു. ഇന്ന് 8,135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 29 പേര് മരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമ്പര്‍ക്കത്തിലൂടെ 7,013പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ ഉറവിടമറിയാത്ത കേസുകള്‍ 730 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2128 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 72332 പേർ നിലവിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 59,157 സാംപിളുകൾ പരിശോധിച്ചു