LATESTBREAKING NEWSKERALA

സംസ്ഥാനത്ത് ഇന്ന് 4,287  പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,287  പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. 20 പേരുടെ മരണം വൈറസ് ബാധയെ തുടര്‍ന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് 7,107   പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ 3,711  പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 471 ഉറവിടമറിയാത്ത   കേസുകളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.  രോഗബാധിതരില്‍ 53 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്‌. ഇന്ന് 35,141 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker