KERALAKOTTAYAMLOCAL NEWSNEWS

കോട്ടയത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 51 പേരില്‍ 41 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

കോട്ടയം:സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 41 പേര്‍ ഉള്‍പ്പെടെ 51 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്.പുതിയ രോഗികളില്‍ 23 പേരും ചങ്ങനാശേരി, പായിപ്പാട് മേഖലകളില്‍നിന്നുള്ളവരാണ്. ചിങ്ങവനത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത നാലു പേര്‍ക്കും വൈക്കം മത്സ്യമാര്‍ക്കറ്റില്‍ രോഗബാധിതനായ ആളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും കോവിഡ് ബാധിച്ചു. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ അഞ്ചു പേര്‍വീതം രോഗബാധിതരായി.

ചികിത്സയിലായിരുന്ന 12 പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 333 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ ആകെ 608 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 275 പേര്‍ രോഗമുക്തി നേടി.

Tags

Related Articles

Back to top button
Close