കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത്രയേറേ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ക്കറ്റ് അടച്ചിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇന്ന് 760 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വന്നതോടെ പാളയത്തെ മാര്‍ക്കറ്റില്‍ നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു. അതുകൊണ്ട് രോഗവ്യാപനത്തിന്റെ തീവ്രത വളരെയേറെ ആയിരിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. മാര്‍ക്കറ്റിലെ തെരുവുകച്ചവടക്കാരുള്പ്പടെയുള്ളയാളുകള്ക്കാണ് രോഗം സ്ഥിരികരിച്ചത്. അതുകൊണ്ട് തന്നെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഏറെ ബുദ്ധിമുട്ടാകും.
ജില്ലയില്‍ ഒരു മാര്‍ക്കറ്റില്‍ ഇത്രയേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രമല്ല സമീപ ജില്ലകളില്‍ നിന്നും കച്ചവടത്തിനായി നിരവധി പേരെത്തുന്ന മാര്‍ക്കറ്റാണ് പാളയം മാര്‍ക്കറ്റ്.