LATESTKERALAKOZHIKODELOCAL NEWS

കോവിഡ് വ്യാപനം രൂക്ഷം: കോഴിക്കോട് അടിയന്തര മന്ത്രിതല യോഗം

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കോഴിക്കോട് ഇന്ന് അടിയന്തര മന്ത്രിതല യോഗം ചേരുന്നു. ജില്ലയുടെ ചുമതലയുള്ള ഗതാഗത മന്ത്രി എ.കെ ശശിന്ദ്രനാണ് യോഗം വിളിച്ചത്. രാവിലെ പത്ത് മണിക്ക് യോഗം ആരംഭിച്ചു. ജില്ലാ കളക്ടർ, ഡിഎംഒ, മേയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

കോഴിക്കോട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിളാണ് നിയന്ത്രണം കടുപ്പിക്കുന്നത്.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ മാർക്കറ്റുകളിലും ഹാർബറുകളിലും ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹാർബറുകൾ, മാർക്കറ്റുകൾ അങ്ങാടികൾ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളിൽ പൊലീസിന്റെ പരിശോധനയുണ്ടാവും. സാനിറ്റൈസർ, മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും പ്രവേശനം. മാസ്‌ക് ധരിക്കാത്തവർക്കെതിരെ പിഴ ചുമത്താനും നിർദേശം നൽകി.

Related Articles

Back to top button