BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് 1195 പേർക്കുകൂടി കൊവിഡ്; 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഏഴ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1,234 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരിൽ 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായി. 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 66 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 125 പേർക്കും 13 ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു. ആകെ 515 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

ഇന്ന് പോസിറ്റീവായവർ: തിരുവനന്തപുരം- 274, മലപ്പുറം- 167, കാസര്‍കോട്- 128, എറണാകുളം- 120, ആലപ്പുഴ-108, തൃശൂര്‍- 86, കണ്ണൂര്‍- 61, കോട്ടയം- 51, പാലക്കാട്- 41, കോഴിക്കോട്- 39, ഇടുക്കി- 39, പത്തനംതിട്ട- 37, കൊല്ലം-30, വയനാട്-14. തിരുവനന്തപുരത്ത് പോസിറ്റീവായ 274ൽ 248 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. പൂന്തുറയിലും പുല്ലുവിളയിലും രോഗത്തിന് നേരിയ ശമനമുണ്ടെങ്കിലും അപകടനില മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags

Related Articles

Back to top button
Close