BREAKING NEWSKERALALATESTNEWS

കോവിഡ് വ്യാപനം വര്‍ധിക്കുന്നു; ലോക്ക്ഡൗണ്‍ പരിഗണിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധരടക്കം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നുണ്ടെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ലെങ്കിലും അക്കാര്യം ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് ആയിരത്തിലധികം ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആശങ്ക വര്‍ദ്ധിക്കുന്നത്. സമ്പര്‍ക്കരോ?ഗികളുടെ എണ്ണം ഉയരുന്നത് ഏറെ ?ഗൗരവത്തോടെയാണ് കാണുന്നതെന്നും നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button