BREAKING NEWSKERALALATESTLOCAL NEWSNEWSPATHANAMTHITTA

പത്തനംതിട്ട തിരുവല്ലയില്‍ മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവല്ലയില്‍ മരിച്ച പാറശാല സ്വദേശിനി തങ്കമ്മ(82)യ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തങ്കമ്മ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.കവിയൂരില്‍ താമസിച്ചു വരികയായിരുന്ന ഇവരെ അസുഖത്തെ തുടര്‍ന്നാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മരണം സംഭവിച്ചു. വ്യഴാഴ്ചയാണ് ഇവരുടെ കൊവിഡ് പരിശോധന ഫലം പുറത്തു വന്നത്.

ഇവരുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിച്ചു. തങ്കമ്മയുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയാറാക്കി വരികയാണ്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker