BREAKING NEWSKERALA

കോവിഡ് കേരളത്തില്‍ അതിതീവ്രം

തിരുവനന്തപുരം: കേരളത്തില്‍ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ 36 ഇരട്ടി വരെ തിരിച്ചറിയാത്ത കോവിഡ് ബാധിതരും ഉണ്ടാകാമെന്ന് വിദഗ്ധര്‍. ഐസിഎംആര്‍ ദേശീയതലത്തില്‍ നടത്തിയ രണ്ടാമത്തെ സീറോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കേരളത്തിലെ പരിശോധനാ ഫലത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നാല്‍ ഈ കണക്കില്‍ മാറ്റങ്ങളുണ്ടാകാം.
ഐസിഎംആര്‍ സര്‍വേയില്‍ പരിശോധിച്ചവരില്‍ 6.6% പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ആ കണക്കുപ്രകാരം കേരളത്തില്‍ ആകെ 21.78 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാം. കേരളത്തില്‍ പരിശോധന നടത്തിയ ഓഗസ്റ്റ് 24ന് ആകെ കോവിഡ് ബാധിതര്‍ 59,640 ആയിരുന്നു.
ടെസ്റ്റുകള്‍ നടത്തുന്നതിലുള്ള പ്രാദേശിക വ്യത്യാസങ്ങളും സീറോളജിക്കല്‍ സര്‍വേ നടത്തിയ മേഖലകളുടെ പ്രത്യേകതയുമൊക്കെ കണക്കില്‍ മാറ്റംവരുത്താനിടയുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് സര്‍വേ നടത്തിയത്. ഈ ജില്ലകളിലെ കൃത്യം കണക്ക് ഐസിഎംആര്‍ പുറത്തുവിട്ടിട്ടില്ല.
ഇപ്പോള്‍ 2 ലക്ഷത്തോളം കോവിഡ് ബാധിതരുള്ള കേരളത്തില്‍ അതിന്റെ 36 മടങ്ങ് എന്ന കണക്കില്‍ 72 ലക്ഷത്തോളം തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതരുണ്ടാകാം. ഒരു സമൂഹത്തില്‍ 30% പേര്‍ രോഗികളായാല്‍ പിന്നീടു രോഗബാധിതരുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തല്‍. ഈ കണക്കുപ്രകാരം ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 3.5 ലക്ഷം വരെ എത്താമെന്നും അതിനുശേഷം കുറഞ്ഞു തുടങ്ങുമെന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം, നിലവിലുള്ളതിന്റെ 10–-15 ഇരട്ടി വരെ മാത്രമേ തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂവെന്ന് ഡോ. പത്മനാഭ ഷേണായ് പറഞ്ഞു. സീറോളജിക്കല്‍ സര്‍വേയില്‍ ഉപയോഗിക്കുന്ന കിറ്റിന്റെ കൃത്യതക്കുറവു മൂലം ഫാള്‍സ് പോസിറ്റീവ് സാധ്യത കൂടുതലായതുകൊണ്ടാണ് ഈ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിതരുടെ കൃത്യമായ കണക്ക് അറിയാനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും 14 ജില്ലകളിലും സീറോളജിക്കല്‍ സര്‍വേ നടത്തണമെന്ന് വിദഗ്ധസമിതി നേരത്തെ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) പഠനം. കേരളത്തിലെ കോവിഡ് വര്‍ധനത്തോത് (മൂവിങ് ഗ്രോത്ത് റേറ്റ് – എംജിആര്‍) ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. കേരളത്തില്‍ 7 ദിവസത്തെ എംജിആര്‍ 28 ആണ്. ദേശീയതലത്തില്‍ 11 മാത്രം. 30 ദിവസത്തെ എംജിആര്‍ രാജ്യത്ത് 45 ആണെങ്കില്‍ കേരളത്തി!ല്‍ 98.

Related Articles

Back to top button