കണ്ണൂര്‍: ഇരിക്കൂറില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ ചേടിച്ചേരിയിലെ വധുവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെടിച്ചേരി, ആലുമുക്ക് പ്രദേശങ്ങളിലെ റോഡുകള്‍ പൊലീസ് അടച്ചു. ഇരിക്കൂറില്‍ മാത്രം വ്യാപാരികളടക്കം 43 പേര്‍ക്കാണ് ഇന്നലെ നടന്ന പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്.