BREAKING NEWSKERALA

സംസ്ഥാനത്ത് 7020 പേര്‍ക്കുകൂടി കോവിഡ്; ഇന്ന് മരണം 26

തിരുവനന്തപുരംന്മ സംസ്ഥാനത്ത് വ്യാഴാഴ്ച 7020 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 637 പേരുടെ ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവര്‍ത്തകര്‍. 54,339 സാംപിളുകള്‍ പരിശോധിച്ചു. 8474 പേര്‍ രോഗമുക്തരായി. സംസ്ഥാനത്താകെ 91,784 പേര്‍ ചികിത്സയിലുണ്ട്
മാസ്‌ക് ധരിക്കാത്ത ഒട്ടേറെ പേര്‍ ഇപ്പോഴുമുണ്ട്. അതിന്റെ പ്രാധാന്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. മണ്ഡല മകരവിളക്ക് സീസണ്‍ ശബരിമലയില്‍ ആരംഭിക്കാനിരിക്കുകായാണ്. അവധി ദിവസങ്ങളിലെല്ലാം തിരക്ക് ഇല്ലാത്ത വിധത്തില്‍ ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. അവിടെ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗബാധിതരാണെങ്കില്‍ ചികിത്സാ സൗകര്യം ഒരുക്കും. മടങ്ങിപ്പോകണമെന്നുള്ളവര്‍ക്ക് അതിനുള്ള യാത്രാ സൗകര്യവും ഒരുക്കും. കൊവിഡ് ബാധിച്ച് മരിക്കുന്നവരെ ആശുപത്രിയില്‍ നിന്ന് വിട്ടുകൊടുക്കുന്നതിനും സംസ്‌കാര നടപടിള്‍ക്കും കാലതാമസം വരുന്നു എന്ന് പരാതി ഉണ്ട്. ഇതിനെതിരെ ജാഗ്രതയും ഏകോപനവും വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആശുപത്രിയും നഗരസഭയും തദ്ദേശ സ്ഥാപനങ്ങളും എല്ലാം ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. സ്വാകാര്യ ആശുപത്രികളില്‍ 10 ശതമാനം ബെഡ് കൊവിഡ് രോഗികള്‍ക്ക് മാറ്റിവക്കണം. തിരുവനന്തപുരം കൊല്ലം കോഴിക്കോട് ഐസിയു ബെഡുകളുടെ എണ്ണം കൂട്ടും. ടെസ്റ്റിഗ് നിരക്ക് കൂട്ടുന്നതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 57 ഇടങ്ങളില്‍ ഇതിനകം കിയോസ്‌ക് സ്ഥാപിച്ചു.
മറ്റ് അനാരോഗ്യമുള്ളവരില്‍ കൃത്യമായ ഇടവേളകളില്‍ കൊവിഡ് ടെസ്റ്റ് ചെയ്യണം. ഇതിനുള്ള ബോധവത്കരണം നടത്തണം. ഇതിനായി ക്യാമ്പെയിന്‍ നടത്തും. രോഗം വന്ന് പോയ ശേഷം നല്ല പരിചരണം വേണം. പോസ്റ്റ് കൊവിഡ് കെയര്‍ സെന്റര്‍ ആരോഗ്യവകുപ്പ് ആരംഭിക്കും. ഇതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കും. ഇതോടൊപ്പം ടെലി മെഡിസിന്‍ സൗകര്യം വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി.

Related Articles

Back to top button