BREAKING NEWSLATESTNATIONAL

രാജ്യ തലസ്ഥാനത്ത് നാലില്‍ ഒരാള്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: സിറോ സര്‍വേ റിപ്പോര്‍ട്ട് രാജ്യ തലസ്ഥാനത്തെ ഞെട്ടിക്കുന്നു. ഡല്‍ഹിയില്‍ കൊവിഡ് സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന സിറോ സര്‍വേ റിപ്പോര്‍ട്ട്, പരിശോധിച്ച നാലില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചതായും ചൂണ്ടികാട്ടുന്നതാണ്. മധ്യ ഡല്‍ഹിയില്‍ ആണ് രോഗ വ്യാപനം ഏറ്റവും രൂക്ഷം. ഇവിടെ മിക്കവാറൂം എല്ലാ വീടുകളിലും രോഗം എത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 25 % പേരില്‍ ആന്റി ബോഡി രൂപപ്പെട്ടെന്നും സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സിറോ സര്‍വേ വിവരങ്ങളുള്ളത്.
നേരത്തെ ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം സൂപ്പര്‍ സ്‌പ്രെഡിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തലുകള്‍ പുറത്തുവന്നിരുന്നു. പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 8593 പേരാണ് ഒരുദിവസം ഇവിടെ രോഗബാധിതരായത്.
അതേസമയം രാജ്യത്ത് കൊവിഡ് മുക്തരുടെ രാജ്യത്ത് എണ്ണം 80.5 ലക്ഷം കവിഞ്ഞു. രോഗമുക്തി നിരക്ക് 93 ശതമാനമായി. ആകെ രോഗ ബാധിതര്‍ 87 ലക്ഷത്തിനടുത്താണെങ്കിലും ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തില്‍ താഴെ മാത്രമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker