HEALTHBREAKING NEWSLATESTNATIONAL

വായുസഞ്ചാരം കൂടുതല്‍, എയര്‍ കണ്ടീഷന്‍ ഇടങ്ങള്‍ കുറവ്; കൊറോണ മരണം കുറയാന്‍ ഇന്ത്യക്ക് ഗുണകരമായി

ലണ്ടന്‍: യൂറോപ്യന്‍മാരുടേത് പോലുള്ള ഭംഗിയുള്ള അടഞ്ഞുകിടക്കുന്ന വീടുകളില്ല, ഗള്‍ഫ് രാജ്യങ്ങളിലേത് പോലെ സമ്പൂര്‍ണ്ണമായി എയര്‍ കണ്ടീഷന്‍ ചെയ്ത സ്ഥലങ്ങളും കുറവ്. ഇതെല്ലാം ഇന്ത്യക്കാര്‍ക്കും, മറ്റ് വികസ്വര ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കും കുറവുകളായി അനുഭവപ്പെട്ട കാര്യങ്ങളാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഉള്‍പ്പെടെ കൊവിഡ്19 വൈറസ് ബാധിച്ചുള്ള മരണങ്ങള്‍ കുറയ്ക്കാന്‍ കാരണമായത് ഈ ‘കുറവുകള്‍’ തന്നെയാണെന്ന് ഇതുസംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നു.ഏഷ്യ പസഫിക് ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഈ കുറവ് അക്ഷരാര്‍ത്ഥത്തില്‍ അനുഗ്രഹമായെന്ന് കണ്ടെത്തിയത്.
അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലാണ് വൈറസ് വായുവില്‍ സഞ്ചരിക്കുന്നത്. ഇങ്ങനെ തുടര്‍ച്ചയായി വൈറസിനെ നേരിടുമ്പോള്‍ അപ്പര്‍ റെസ്പിറേറ്ററി ട്രാക്ടില്‍ ഉയര്‍ന്ന തോതില്‍ വൈറസ് ബാധ പിടിപെടും. ഇതുവഴിയാണ് രോഗവും, മരണവും ഉയരുന്നത്.’വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ എയര്‍ കണ്ടീഷന്‍ ചെയ്ത അടഞ്ഞ സ്ഥലങ്ങളില്‍ അധിക സമയം ചെലവഴിക്കുന്നില്ല. ഇതാണ് പല ഏഷ്യന്‍ രാജ്യങ്ങളിലും കുറഞ്ഞ മരണം രേഖപ്പെടുത്താനുള്ള കാരണം. കേസുകള്‍ ആദ്യ ഘട്ടത്തില്‍ കുതിച്ചുയര്‍ന്നത് യൂറോപ്യന്‍ രാജ്യങ്ങളിലാണ്, ഇവിടെ ശൈത്യമേറിയ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആളുകള്‍ വീടുകള്‍ക്ക് അകത്ത് തുടര്‍ന്നിരുന്നു’, പഠനത്തിലെ ഫസ്റ്റ് ഓതര്‍ ഡോ. ശ്യാം അഗര്‍വാള്‍ വിശദമാക്കി.

Related Articles

Back to top button