BREAKING NEWSLATESTNATIONAL

പുതിയതരം കൊറോണ വൈറസ്: വിദേശത്തുനിന്നെത്തിയവര്‍ക്ക് മാര്‍ഗരേഖ

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ പുതിയതരം കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശത്തുനിന്നുവരുന്നവര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച പുതിയ മാര്‍ഗരേഖയിറക്കി.
ഈ മാസം 21നും 23നുമിടയ്ക്ക് യു.കെ.യില്‍നിന്നോ യു.കെ. വഴിയോ യാത്രചെയ്തുവന്നവരെ വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കു വിധേയരാക്കണം. ഫലം പോസിറ്റീവാണെങ്കില്‍ അവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലാക്കുകയും ജനിതക അടിസ്ഥാനത്തിലുള്ള ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും വേണം. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റീനിലിരുന്നാല്‍ മതി.
ഇന്ത്യയില്‍ ഇപ്പോഴുള്ള വൈറസാണ് ഇവരില്‍ കണ്ടെത്തുന്നതെങ്കില്‍ സാധാരണ നിലയ്ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ മതിയാകും. എന്നാല്‍, പുതിയതരം വൈറസാണ് ബാധിച്ചതെങ്കില്‍ അവര്‍ പ്രത്യേക ഐസൊലേഷന്‍ യൂണിറ്റില്‍ തുടരണം. യു.കെ.യില്‍നിന്നു വരുന്നവരുടെ വിവരങ്ങള്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നല്‍കും.
ഡിസംബര്‍ 21നും 23നുമിടയില്‍ വിദേശത്തുനിന്നെത്തി കോവിഡ് പോസിറ്റീവായ യാത്രക്കാരുമായി സമ്പര്‍ക്കംവന്ന എല്ലാവരും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പോകണം. പോസിറ്റീവായവര്‍ക്കൊപ്പം വിമാനത്തില്‍ അതേനിരയിലുള്ള സീറ്റിലും മുന്നിലെയും പിന്നിലെയും മൂന്നുനിരകളിലും ഇരുന്നവരാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പോകേണ്ടത്.
നവംബര്‍ 25നും ഡിസംബര്‍ എട്ടിനുമിടയില്‍ യു.കെ.യില്‍നിന്ന് ഇന്ത്യയിലെത്തിയവരെ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ ബന്ധപ്പെടും. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയരാവണം. ഡിസംബര്‍ ഒമ്പതിനും 23നുമിടയിലെത്തിയവരെ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ 14 ദിവസം തുടര്‍ച്ചയായി ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker