ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിക്ക് പിന്നാലെ പിടിമുറുക്കുക കാന്ഡിഡ ഓറിസ് എന്ന ഒരു ഫംഗസ് അണുബാധ ആയിരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. പൂര്‍ണ്ണമായ ഒരു പകര്‍ച്ചവ്യാധി എന്ന് വിലയിരുത്തപ്പെടുന്ന ഈ അണുബാധ മരണത്തിന് പോലും കാരണമാകാം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.2009ലാണ് കാന്ഡിഡ ഓറിസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. നിര്‍ജീവമായ പ്രതലങ്ങളില്‍ ദീര്‍ഘനേരം നീണ്ടുനില്‍ക്കാനാകുമെന്നതാണ് ഇവയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. ഫംഗസ് രക്തപ്രവാഹത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിമാരകമായേക്കാമെന്നാണ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്. ആന്റിഫംഗല്‍ മരുന്നുകള്‍ക്ക് ഇവയില്‍ സ്വാധീനമില്ലെന്നതും സ്ഥിതി കൂടുതല്‍ വഷളാക്കുന്നതാണ്.കാന്ഡിഡ ഓറിസ് പോലുള്ള രോഗങ്ങള്‍ മഹാമാരിയാകുന്നതിന് മുമ്പ് അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.