പാരിസ്: കോവിഡ് രോഗത്തെ സംബന്ധിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന പഠനവിവരങ്ങള്‍ പുറത്ത്. കോവിഡ് ബാധിക്കുന്ന പുരുഷന്മാരുടെ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും സാരമായി രോഗം ബാധിക്കുമെന്നാണ് പുതിയ പഠനം. ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാലയാണ് പരീക്ഷണനിരീക്ഷണ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.