BREAKING NEWSKERALA

കോവിഡ് നിര്‍ണയം: ആന്റിജന്‍ പരിശോധന ഫലപ്രദമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് നിര്‍ണയത്തിനുനടത്തുന്ന ആന്റിജന്‍ പരിശോധന അപര്യാപ്തമെന്ന ആരോപണം തള്ളി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് കോവിഡ് ശമനമില്ലാതെ പടരാന്‍ കാരണം കൃത്യത കുറഞ്ഞ ആന്റിജന്‍ പരിശോധനയെ അമിതമായി ആശ്രയിച്ചതാണെന്ന് ആരോഗ്യരംഗത്തുള്ളവര്‍ തന്നെയാണ് ആരോപണം ഉന്നയിച്ചത്. ഇത് പ്രതിപക്ഷംകൂടി ഏറ്റെടുത്തതോടെ പ്രതിദിന കോവിഡ് നിര്‍ണയ പരിശോധന ഒരു ലക്ഷമാക്കുമെന്നും അതില്‍ 75 ശതമാനം കൃത്യതകൂടിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയായിരിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോഗ്യവകുപ്പ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ആന്റിജന്‍ പരിശോധയില്‍ രോഗമില്ലെന്നു കണ്ടെത്തുകയും എന്നാല്‍, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ മാത്രം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയാല്‍ മതിയെന്ന് സംസ്ഥാനം സ്വീകരിച്ച പരിശോധനാരീതി ഫലപ്രദമാണെന്നാണ് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നത്.
ചെലവ്, പരിശോധനാഫലം കിട്ടാനുള്ള സമയം എന്നിവ താരതമ്യേന കുറവാണെന്നതും ക്ലസ്റ്ററുകളിലും മറ്റും ജനങ്ങളെ കൂട്ടത്തോടെ പരിശോധിക്കാന്‍ ഉപകരിക്കുമെന്നതിനാലുമാണ് ആന്റിജന്‍ പരിശോധനയെ കൂടുതല്‍ ആശ്രയിക്കാന്‍ കാരണം. ഈ പരിശോധനയില്‍ രോഗാണുവാഹകരെ കണ്ടെത്തുന്ന അത്ര വേഗത്തില്‍ സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കാനും രോഗപ്പകര്‍ച്ച തടയാനുമാകുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
കൃത്യത കൂടുതലാണെങ്കിലും ചെലവും കൃത്യമായ ലാബ് സൗകര്യവും വൈദഗ്ധ്യമുള്ള ആരോഗ്യപ്രവര്‍ത്തകരുമൊക്കെ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് ആവശ്യമാണ്. ഈ പരിശോധയില്‍ 42 ദിവസം വരെ ചിലരില്‍ രോഗാണുസാന്നിധ്യം കണ്ടെന്നുവരും. എന്നാല്‍, രോഗം പകര്‍ത്താനുള്ള ശേഷി ആദ്യ 78 ദിവസമേ ഉണ്ടാകൂ. ഇത് രോഗപ്പകര്‍ച്ചാശേഷിയില്ലാത്ത കൂടുതല്‍പേരെ കരുതല്‍ നിരീക്ഷണത്തിലാക്കാന്‍ ഇടവരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജനുവരി 31വരെ സംസ്ഥാനത്ത് 9,19,278 കോവിഡ് നിര്‍ണയ പരിശോധനകള്‍ നടത്തി. ഇതില്‍ 5,82,593 എണ്ണം ആന്റിജന്‍ പരിശോധനകളായിരുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 62.6 ശതമാനം പേരിലും ആന്റിജന്‍ പരിശോധനയാണു നടത്തിയതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരുടെ നിരക്ക് 10.9 ശതമാനമാണ്. ആന്റിജന്‍ പരിശോധനയിലാകട്ടെ 9.1 ശതമാനവും

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker