BREAKING NEWSKERALA

മലപ്പുറത്ത് 2 സ്‌കൂളുകളിലായി 180 പേര്‍ക്ക് കോവിഡ്

മലപ്പുറം: പൊന്നാനിക്കു സമീപം മാറഞ്ചേരി, വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 180 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്. ഇതോടെ ആകെ 442 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 2 ഘട്ടങ്ങളിലായാണ് ഇവിടെ ഇത്രയും പേര്‍ക്ക് സ്ഥിരീകരിച്ചത്.
മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 94 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനും വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 85 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ 262 പേര്‍ക്കാണ് വൈറസ് പകര്‍ന്നതായി കണ്ടെത്തിയിരുന്നത്.
പോസിറ്റീവായവരുമായി സമ്പര്‍ക്കമുള്ളവരുടെയും പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഫലം പുറത്തു വന്നിട്ടില്ല. സമീപത്തെ മറ്റു സ്‌കൂളുകളിലെ ഫലവും വരാനുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker