സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പച്ചാളം സ്വദേശി മാലിയില്‍ ഗോപിനാഥന് ആണ് മരിച്ചത്. 63 വയസായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.
ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് മരണമാണിത്. കാസര്‍ഗോഡ്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ് പൈവളിക തിമരടുക്കയിലെ അബ്ബാസ് (74) ആണ് മരിച്ചത്. ശ്വാസതടസവും പനിയും അനുഭവപ്പെട്ടതോടെ മംഗല്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മൂന്ന് ദിവസം മുന്‍പ് കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ അബ്ബാസ് ചികിത്സ തേടിയിരുന്നു.
ഇടുക്കിയില്‍ കട്ടപ്പന സ്വദേശി സുവര്‍ണഗിരി കുന്നുംപുറത്ത് ബാബു (58) ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശി സുവര്‍ണഗിരി കുന്നുംപുറത്ത് ബാബു (58) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. പത്തനംതിട്ടയില്‍ ഊന്നുകല്‍ സ്വദേശി ലിസി (63) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.