സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തലശ്ശേരി സ്വദേശിനി പാറക്കണ്ടിയില്ലൈല(62)യാണ് ഏറ്റവുമൊടുവില്‍ മരണപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കുള്ള വഴിമധ്യേ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വയനാട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധിച്ച ലൈലയെ മൊബൈല്‍ ഐസിയുവിലാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ എത്തിച്ച ഉടനെ മരണപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയച്ചു. പരിശേധനയില്‍ കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച ലൈലയുടെ സ്രമം പരിശോധനിച്ചപ്പോള്‍ നെഗറ്റീവായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വയനാട്ടിലെ വാരാമ്പറ്റയില്സംസ്കരിക്കും. ലൈലയുടെ ഒരു മകന് വിവാഹം കഴിച്ചു താമസിക്കുന്നത് വാരാമ്പറ്റയിലാണ്. മറ്റൊരു മകന്റെ കൂടെ ബെംഗളൂരുവിലായാണു താമസം. മൃതദേഹം ദീര്‍ഘദൂരം കൊണ്ടുപോവാന്‍ കഴിയാത്തതിനാലാണ് മകന്റെമഹല്ലായ വാരാമ്പറ്റ മഖാം പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിക്കുന്നത്.
Related Articles
Check Also
Close -
എലിക്കുളം പഞ്ചായത്ത് അംഗം കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു
January 3, 2021 -
നാവിക സേനാ വൈസ് അഡ്മിറല്‍ ശ്രീകാന്ത് കോവിഡ് ബാധിച്ച് മരിച്ചു
December 15, 2020