BREAKING NEWSKERALALATEST

വീണ്ടും കൊവിഡ് മരണം; മരിച്ചത് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന തിരുവല്ല സ്വദേശി

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു ആണ് മരിച്ചത്. 60 വയസായിരുന്നു. മാത്യുവിന് വൃക്ക സംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

നേരത്തെ തിരുവനന്തപുരം വെഞ്ഞാറംമൂട് സ്വദേശി ബഷീര്‍ മരിച്ചിരിന്നു. 44 വയസായിരിന്നു. ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസമാണ് ബഷീര്‍ മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ മരണ കാരണം കൊറോണയാണെന്ന് കണ്ടെത്തുകയായിരുന്നു. ബഷീറിന്റെ മൃതദേഹം കൊറോണ പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും.

14146 കൊവിഡ് ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ 26992 ആണ്. കൂടാതെ ആകെ മരണ നിരക്ക് 139 ആയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker