BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് പാലക്കാട്ട് സ്വദേശിനി

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി. പാലക്കാട് ഇന്ന് കൊവിഡ് മൂലം ഒരാള്‍ മരിച്ചു. മരിച്ചത് കൊല്ലങ്കോട് സ്വദേശിനി അഞ്ജലിയാണ്. 40 വയസായിരുന്നു. പ്രമേഹ രോഗിയാണ്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്.

പുലര്‍ച്ചെയാണ് മരണമെന്ന് ഡിഎംഒ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയില്‍ പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എത്തിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ബോധരഹിതയായിരുന്നു ഇവര്‍. ഐസിയുവിലായിരുന്നു ചികിത്സ തുടര്‍ന്നിരുന്നത്. ഇതോടെ ജില്ലയിലെ കൊവിഡ് മരണം രണ്ടായി. കടുത്ത പ്രമേഹമാണ് മരണകാരണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇവരുടെ മകന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവരാനുണ്ട്. കൊവിഡ് പ്രാട്ടോക്കോള്‍ പാലിച്ചായിരിക്കും ശവസംസ്‌ക്കാരം.

നേരത്തെ കാസര്‍ഗോഡ് പടന്നക്കാട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. നബീസ ആണ് മരിച്ചത്. 75 വയസായിരുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Tags

Related Articles

Back to top button
Close