NATIONAL

ആംബുലന്‍സ് കിട്ടിയില്ല; കൊവിഡ് രോഗിയുടെ മൃതദേഹം കൊണ്ടുപോയത് ഉന്തുവണ്ടിയില്‍, സംഭവം ഗൂഡല്ലൂരില്‍

ചെന്നൈ: തമിഴ്‌നാട് ഗൂഡല്ലൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം ആംബുലന്‍സ് കിട്ടാത്തതിനാല്‍ കൊണ്ടുപോയത് ഉന്തുവണ്ടിയില്‍. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
ഗൂഡല്ലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ മരിച്ച എണ്‍പതുകാരിയുടെ മൃതദേഹം കൊണ്ടുപോകാന്‍ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ആംബന്‍സ് കിട്ടിയില്ല. ഒടുവില്‍ മകന്‍ മുന്‍സിപ്പാലിറ്റിയില്‍ മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയില്‍ മൃതദേഹം ശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു. ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടും ആംബന്‍സ് കിട്ടാത്തതിനാലാണ് മൃതദേഹം കൊടുത്തയച്ചതെന്നാണ് ആശുപത്രിയുടെ വിശദീകരണം.
നേരത്തെ കര്‍ണാടകയിലും സമാനമായ സംഭവം നടന്നിരുന്നു. ഭര്‍ത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ കയറ്റിയാണ് ഭാര്യ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. കൊവിഡ് ബാധ മൂലമാണ് ഇയാള്‍ മരിച്ചതെന്ന് സംശയമുള്ളതിനാല്‍ ആരും സഹായിക്കാന്‍ തയ്യാറായില്ലെന്ന് സ്ത്രീ പറയുന്നു. ഇവരും മകനും മാത്രമാണ് മൃതദേഹത്തിനൊപ്പമുണ്ടായിരുന്നത്. കര്‍ണാടകത്തിലെ ബലേഗാവിയിലാണ് കണ്ണീരണിയിക്കുന്ന ഈ ദൃശ്യങ്ങള്‍. കൊവിഡ് ബാധിച്ച് മരിച്ചതാണെന്ന സംശയം മൂലം ബന്ധുക്കളാരും ഇവരെ സഹായിക്കാന്‍ തയ്യാറായില്ല. ബെലഗാവിയിലെ അഥാനി താലൂക്കിലാണ് സംഭവം.

Tags

Related Articles

Back to top button
Close
Close