ALAPPUZHABREAKING NEWSKERALALATESTLOCAL NEWSNEWS

ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം മൂന്നായി

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച തെങ്കാശി സ്വദേശി ബിനൂരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെങ്ങന്നൂര്‍ നഗരത്തില്‍ കുടനിര്‍മ്മാണം നടത്തിവരുകയായിരുന്നു ഇയാള്‍. ശ്വാസതടസം അനുഭവപ്പെട്ട ബിനൂരിയെ ആദ്യം ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

ഇതോടെ ഇന്ന് മൂന്ന് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് മരിച്ച മുഹമ്മദ് കോയക്കും എറണാകുളത്ത് മരിച്ച ആനി ആന്റണിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് നിരീക്ഷണത്തില്‍ കഴിയവെയാണ് പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ മരിച്ചത്. മുഹമ്മദ് കോയയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ കൊവിഡ് ബാധിതരായി ചികിത്സയിലാണ്.

നേരത്തെ കല്ലായിയില്‍ കൊവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയുടെ ബന്ധുവാണ് മുഹമ്മദ് കോയ. ഗര്‍ഭിണിക്ക് എവിടെ നിന്നാണ് അസുഖം വന്നതെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഗര്‍ഭിണിയുടെ നാല് ബന്ധുക്കള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.എറണാകുളത്തെ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററായ കരുണാലയത്തിലെ അന്തേവാസിയായിരുന്നു മരിച്ച ആനി ആന്റണി. കിടപ്പ് രോഗിയായിരുന്ന ആനി കടുത്ത പ്രമേഹ ബാധിതയായിരുന്നു. മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കരുണാലയം കൊവിഡ് ക്ലോസ് ക്ലസ്റ്ററാക്കിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker