BREAKING NEWSKERALAKOTTAYAMLATESTLOCAL NEWSNEWS

കൊവിഡ് ബാധിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു

കോട്ടയം: കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസുകാരന്‍ മരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് രോഗം ബാധിച്ച് ഒരു പൊലീസുകാരന്‍ മരിക്കുന്നത്. ഇടുക്കി സ്വദേശിയായ സബ് ഇന്‍സ്പെക്ടര്‍ അജിതന്‍(55) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സ്പെഷല്‍ ബ്രാഞ്ച് എസ്ഐയായിരുന്നു.

ഹൃദ്രോഗി കൂടിയായ അജിതന് ഭാര്യയില്‍ നിന്നാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് നിഗമനം. ഭാര്യ ചെറുതോണിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരിയാണ്. ഇവര്‍ക്ക് കൊവിഡ് ബാധിച്ചത് ചെറുതോണി കോളനിയിലുള്ള സ്ത്രീയില്‍ നിന്നാണ്.

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അജിതന്റെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ മകനും കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഭാര്യയും മകനും കഴിഞ്ഞ ദിവസം കൊവിഡ് മുക്തരായിരുന്നു.

Related Articles

Back to top button