BREAKING NEWSKERALA

കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കുശേഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ഡ്യൂട്ടി ഓഫ് അവസാനിപ്പിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് നടപടി. ക്വാറന്റീന്‍ ആവശ്യമെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും.
കോവിഡ് കാലത്തിനു മുമ്പുണ്ടായിരുന്ന രീതിയില്‍ ജീവനക്കാര്‍ പ്രതിവാര ഓഫും ഡ്യൂട്ടി ഓഫും കോംപന്‍സേറ്ററി ഓഫും എടുക്കാനും ആരോഗ്യ സെക്രട്ടറി നിര്‍ദേശിച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘടനകള്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. കടുത്ത അനീതിയെന്ന് കെജിഎംഒഎ പ്രതികരിച്ചു.
നിലവില്‍ 10 ദിവസം ഡ്യൂട്ടിക്ക് ശേഷം 7 ദിവസം വിശ്രമം അനുവദിച്ചിരുന്നു. ജീവനക്കാരുടെ കുറവുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നടപടി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker