കർണാടകയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 32 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. സർക്കാർ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇതിൽ 14 പേർക്കും ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച ഹാസനിലാണ് ആദ്യമായി എസ്എസ്എൽസി പരീക്ഷ എഴുതിയിരുന്ന കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പിന്നാലെ ഈ കുട്ടിയുമായി സമ്പർക്കമുണ്ടായ വിദ്യാർഥികൾക്കും രോഗബാധയുണ്ടായി. 80 വിദ്യാർഥികൾ വീടുകളിൽ നിരീക്ഷണത്തിലാണ്. ഏഴരലക്ഷത്തോളം വിദ്യാർഥികളാണ് കർണാടകയിൽ പരീക്ഷ എഴുതുന്നത്.
കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം 1600 ലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആയിരത്തിലധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നതിനിടെയാണ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും രോഗം ബാധിച്ചത്.