തിരുവനന്തപുരം: സെപ്തംബര്‍ ആദ്യവാരത്തോടെ കേരളത്തില്‍ കോവിഡ് കേസുകള്‍ പാരമ്യത്തിലെത്തുമെന്നും കൂടുതല്‍ ജില്ലകള്‍ സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ ബി ഇക്ബാല്‍. കേരളത്തില്‍ 75,000 രോഗികള്‍ വരെയാകാമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ഒക്ടോബറോടെ കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സമ്പര്‍ക്ക വ്യാപനം, ഉറവിടമില്ലാത്ത കേസുകള്‍, ക്ലസ്റ്ററുകള്‍, മരണസംഖ്യ ഇവ കൂടുന്നത് നല്‍കുന്നത് അപായ സൂചനയാണെന്ന് ഡോ ഇക്ബാല്‍ പറയുന്നു.
172 ക്ലസ്റ്ററുകളാണുള്ളത്. തിരുവനന്തപുരത്ത് തീരദേശത്ത് ഇതിനോടകം സംഭവിച്ച സമൂഹവ്യാപനം കൂടുതല്‍ ജില്ലകളിലേക്ക് കൂടി വ്യാപിക്കുമെന്ന് ആശങ്കയുണ്ട്.കേരളമിപ്പോള്‍ കോവിഡ് വ്യാപനം മൂന്നാംഘട്ടത്തിന്റെ രണ്ടാം പാദത്തിലാണെന്നാണ് ഡോ ഇക്ബാലിന്റെ വിലയിരുത്തല്‍. ദുരന്ത നിവാരണ സമിതി നല്കിയ മുന്നറിയിപ്പുകളും വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങളും അനുസരിച്ചാണ് കേരളത്തിന്റെ കൊവിഡിനെതിരെ ഇതുവരെയുള്ള നീക്കങ്ങള്‍.