BREAKING NEWSKERALA

കോവിഡ്: ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി 74,383 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 7,053,806 ആയി ഉയര്‍ന്നു. ഇതുവരെ രാജ്യത്ത് കോവിഡ് മരണസംഖ്യ 108,334 ആയി. 918 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.
ഇന്ത്യയില്‍ കോവിഡ് മോചിതരായവരുടെ എണ്ണം 60 ലക്ഷം കടന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ കോവിഡ് ബാധ ഏറ്റവും രൂക്ഷമായിട്ടുള്ളത് മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം കേരളമാണ്. കേരളത്തില്‍ ശനിയാഴ്ച 11,755 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ കോവിഡ് ബാധ ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ 11,416 പേര്‍ക്കാണ് രോഗബാധയുണ്ടായത്.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. സെപ്റ്റംബര്‍ 11 ന് 24,886 രോഗബാധ റിപ്പോര്‍ട്ട് ചെയ്തതാണിത്.
മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒറ്റ ദിവസത്തെ കണക്ക് ഇപ്രകാരമാണ്: കര്‍ണാടക 10,943 (ഒക്ടോബര്‍ 7), ആന്ധ്രപ്രദേശ് 10,794 (സെപ്റ്റംബര്‍ 6), തമിഴ്‌നാട് 6,993 (ഓഗസ്റ്റ് 26), തെലങ്കാന 3,018 (ഓഗസ്റ്റ് 26), പുതുച്ചേരി668 (സെപ്റ്റംബര്‍ 24). രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ 16ന് ആണ് 97,859 രോഗികള്‍.
രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയില്‍ത്തന്നെയാണ് രോമുക്തരും ഏറ്റവും കൂടുതലുള്ളത്. 15,17,434 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരികരിച്ചത്. ഇവിടെ രോഗമുക്തരുടെ എണ്ണം 12,29,339 ആണ്.
കര്‍ണാടകത്തില്‍ രോഗബാധിതര്‍ 7,00,786 രോഗമുക്തര്‍ 5,61,610, ആന്ധ്രാ പ്രദേശ് 7,50,517 6,91,040, തമിഴ്‌നാട് 6,51,370 5,91,811, കേരളം 2,79,855 1,75,304 എന്നിങ്ങനെയാണ് രോഗബാധ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.
നിലവില്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍ 7,945,505 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് ബ്രസീല്‍ ആണുള്ളത്. 5,091,840 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ രോഗബാധയുണ്ടായത്.
അതേസമയം, കോവിഡ് മരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ താരതമ്യേന ഭേദപ്പെട്ട നിലയിലാണ്. 108,371 പേരാണ് ഇന്ത്യയില്‍ മരിച്ചത്. എന്നാല്‍ അമേരിക്കയില്‍ 219,282 പേരും ബ്രസീലില്‍ 150,236 പേരും മരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker