BREAKING NEWSKERALALATESTNEWS

നിരീക്ഷണത്തിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു. കൊല്ലം സ്വദേശിയാണ് മരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.

മരത്തില്‍ നിന്നും വീണ് പരിക്കേറ്റ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ആരോഗ്യപ്രവര്‍ത്തകരാണ് സംഭവം കണ്ടത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. നേരത്തെ ഇവിടെ രണ്ടു പേര്‍ ജീവനൊടുക്കിയിരുന്നു.

Tags

Related Articles

Back to top button
Close