BREAKING NEWSKERALALATEST

കോവിഡ് ഭേദമായി ആശുപത്രിവിട്ടവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീനില്ല

തിരുവനന്തപുരം: കോവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് ഇനിമുതല്‍ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്ല. സംസ്ഥാനത്തെ പുതുക്കിയ ക്വാറന്റീന്‍ മാര്‍ഗരേഖയിലാണ് ഇക്കാര്യം പറയുന്നത്.
നിര്‍ബന്ധിത ക്വാറന്റീന്‍ ഇല്ലെങ്കിലും കോവിഡ് ഭേദമായവര്‍ ഏഴുദിവസത്തേക്ക് അനാവശ്യയാത്രകളും സമ്പര്‍ക്കവും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.
അതേസമയം ഹൈ റിസ്‌ക് പ്രാഥമിക സമ്പര്‍ക്കം ഉള്ളവര്‍ക്ക് 14 ദിവസം റൂം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ മാര്‍ഗരേഖയില്‍ ലോ റിസ്‌ക് പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ടവര്‍ക്ക് റൂം ക്വാറിന്റീനില്ല.
അതേസമയം ലോ റിസക് പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ടവര്‍ യാത്രകള്‍ ഒഴിവാക്കണം. കേരളത്തിന് പുറത്തുനിന്നുവരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.

Related Articles

Back to top button