കോവിഡ് രോഗികള്‍ കൂടിയതോടെ തിരുവനന്തപുരത്തും കൊച്ചിയിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചും നടപടികള്‍ എടുത്തും പൊലീസ്. തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 28 പൊലീസുകാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്കി. ഇവരുടെ സ്രവ പരിശോധന ഇന്ന് നടത്തും. കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കി.
കൊച്ചി ചമ്പക്കര മാര്‍ക്കറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച അന്‍പതോളം പേരെ കസ്റ്റഡിയിലെടുത്തു. ഒരു കട പൂട്ടിച്ചു. പൊലീസും നഗരസഭാ അധികൃതരും ചേര്‍ന്നായിരുന്നു പരിശോധന. നിബന്ധന പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റ് അടയ്ക്കുമെന്നാണ് മുന്നറിയിപ്പ്