BREAKING NEWSKERALALATEST

കോവിഡ്: തിരുവനന്തപുരത്തിന് അടുത്ത മൂന്ന് ആഴ്ച നിര്‍ണായകം, രോഗികള്‍ കൂടും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്നാഴ്ച കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കാന്‍ സാധ്യതയെന്ന് ജില്ലാ ഭരണകൂടം. തീവ്രരോഗ വ്യാപന സാധ്യതയുള്ളതിനാല്‍ പ്രതിരോധം ശക്തമാക്കാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. പ്രതിരോധം ഊര്‍ജിതമാക്കിയാല്‍ രോഗവ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
തലസ്ഥാനത്തെ രോഗവ്യാപനം തടയാന്‍ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തലസ്ഥാനത്തെ 95 ശതമാനം കോവിഡ് കേസുകളും സമ്പര്‍ക്കം മൂലമാണ്. ആകെയുള്ള 29 ക്ലസ്റ്ററുകളില്‍ 14 എണ്ണത്തില്‍ നൂറിലധികം കേസുകളുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് പോലീസ് സേനയിലും രോഗവ്യാപനം വര്‍ധിക്കുകയാണ്. ചൊവ്വാഴ്ച മാത്രം 12 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജാജി നഗറില്‍ ആന്റിജന്‍ പരിശോധന നടത്തിയ 50 പേരില്‍ ആറ് പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
നിലവില്‍ 12,873 പേര്‍ക്കാണ് തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5370 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. 63 പേര്‍ ഇതുവരെ മരിച്ചു.

Tags

Related Articles

Back to top button
Close