LATESTWORLD

ഒന്നരമണിക്കൂറില്‍ റിസള്‍ട്; രണ്ടു കോവിഡ് കിറ്റുകളുമായി യു.കെ.

ലണ്ടന്‍: കൂടുതല്‍ പരിശോധനകള്‍ ലക്ഷ്യമിട്ട് തൊണ്ണൂറു മിനിറ്റില്‍ കോവിഡ് ഫലം ലഭിക്കുന്ന രണ്ടു കിറ്റുകളുമായി യു.കെ. ഇന്ത്യന്‍ വംശജന്‍ ഗോര്‍ഡണ്‍ സങ്കേര സി.ഇ.ഒ. ആയുള്ള ഓക്‌സ്ഫഡ് നാനോപോര്‍ എന്ന കമ്പനിയാണ് ലാംപോര്‍ എന്ന പേരില്‍ സ്രവപരിശോധനയിലൂടെ ഫലം ലഭിക്കുന്ന കിറ്റുകള്‍ വിതരണം ചെയ്യുക.
ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്പനി യു.കെ.യിലുടനീളമുള്ള ആശുപത്രികളിലും കെയര്‍ ഹോമുകളിലും ലാബുകളിലും കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചു.
45 ലക്ഷം കിറ്റുകള്‍ അടുത്തയാഴ്ചതന്നെ ബ്രിട്ടനില്‍ വിതരണം ചെയ്യുമെന്നും ശൈത്യകാല വൈറസ് രോഗങ്ങളെയുള്‍പ്പെടെ മുന്നില്‍ക്കണ്ടുകൊണ്ടാണ് പരിശോധനാകിറ്റുകള്‍ വിതരണം ചെയ്യുന്നതെന്നും സങ്കേര അറിയിച്ചു. പി.സി.ആര്‍. സ്രവപരിശോധനയുടെ അതേ സംവേദനക്ഷമതയുള്ള കിറ്റുകള്‍ ലാബുകളിലും താത്കാലിക പരിശോധനാ കേന്ദ്രങ്ങളിലും ഒരുപോലെ ഉപയോഗിക്കാമെന്ന് യു.കെ. ആരോഗ്യ സാമൂഹിക സുരക്ഷാവിഭാഗം (ഡി.എച്ച്.എസ്.സി.) അറിയിച്ചു. ഇതില്‍ ഒരു വിഭാഗം കിറ്റുകള്‍ക്ക് ഒരുദിവസം 15,000 പരിശോധനകള്‍ നടത്താനാകും. അതേസമയം, ഡി.എന്‍.എ. സാംപിള്‍ ഉപയോഗിച്ചുള്ള ഡി.എന്‍.എ. നഡ്ജ് കിറ്റുകള്‍ സെപ്റ്റംബര്‍മുതല്‍ വിതരണം ചെയ്യും. വരുംമാസങ്ങളില്‍ 58 ലക്ഷം പരിശോധനകള്‍ നടത്താനാണ് യു.കെ. ലക്ഷ്യമിടുന്നതെന്നും ഡി.എച്ച്.എസ്.സി. അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker