ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി അണ്‍ലോക്ക് നാലാംഘട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്. സെപ്റ്റംബര്‍ 30 വരെയാണ് നാലാംഘട്ട അണ്‍ലോക്ക് ഏര്‍പ്പെടുത്തുന്നത്. കണ്ടെയ്ന്മെന്റ് സോണുകളില്‍ ഈ കാലയളവിലും ലോക്ക് ഡൗണ്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അണ്‍ലോക്ക് നാലാംഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 7 മുതലാണ് മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. അതേസമയം സ്കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ഘട്ടത്തിലും അടഞ്ഞ് കിടക്കും.
അണ്‍ലോക്ക് 4: മാര്‍ഗനിര്‍ദേശങ്ങള്‍
* സെപ്ംതബര്‍ ഏഴ് മുതല്‍ രാജ്യത്ത് മെട്രോ റെയില്‍ സ!ര്വ്വീസിന് അനുമതി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിയന്ത്രണങ്ങളോടെ സര്‍വീസ്
* കണ്ടെയ്ന്മെന്റ് സോണിനു പുറത്ത് സാംസ്കാരിക-കായിക-വിനോദ-സാമൂഹിക ആത്മീയ-രാഷ്ട്രീയ യോഗങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും അനുമതി. സെപ്റ്റംബര്‍ 21 മുതലാണ് ഇത്. പരമാവധി നൂറ് പേര്‍ക്ക് വരെമാത്രമെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയു. സുരക്ഷാ മുന്‍കരുതലുകള്‍ നിര്‍ബന്ധം.
* സംസ്ഥാനങ്ങള്‍ക്ക് അകത്തെ യാത്രകള്‍ക്കും സംസ്ഥാനന്തര യാത്രകള്‍ക്കും ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും പാടില്ല.
* 65 വയസിന് മുകളില്‍ പ്രായമുള്ളവ!രും പത്ത് വയസിന് താഴെ പ്രായമുള്ളവ!രും ഗര്‍ഭിണികളും ഈ ഘട്ടത്തിലും വീട്ടില്‍ തുടരണം.
* സെപ്തംബര്‍ 21 മുതല്‍ ഓപ്പണ്‍ തീയേറ്ററുകള്‍ക്ക് അനുമതി.
സ്കൂളുകളും കോളേജുകളും സെപ്തംബ!ര്‍ മുപ്പത് വരെ അടഞ്ഞുകിടക്കും
* 9 മുതല്‍ 12 വരെ ക്ളാസിലുള്ളവര്‍ക്ക് അധ്യാപകരുടെ സഹായം തേടാന്‍ സ്കൂളുകളിലെത്താം. കണ്ടെയ്ന്മെന്റ് സോണിനു പുറത്ത് മാത്രമാണിത്.
* ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകള്‍, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കാന്‍ അനുമതി.
* ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജിഗവേഷക വിദ്യാത്ഥികള്‍ക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം. സംസ്ഥാനത്തെ സാഹചര്യം അനുസരിച്ചാകും ഇത്.