LATESTNATIONALNEWS

കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡല്‍ഹിയില്‍ 30കാരനില്‍ പരീക്ഷിച്ചു

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ രാജ്യത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് കോവാക്‌സിന്‍ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. ഡല്‍ഹി എയിംസില്‍ 30 കാരനിലാണ് വാക്സിന്‍ പരീക്ഷിച്ചതെന്ന് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. സഞ്ജയ് റായി പറഞ്ഞു.

രണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതിന് ശേഷം വീട്ടിലേക്കയക്കുമെന്ന് എയിംസ് അധികൃതരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് ദിവസം ഇദ്ദേഹത്തെ നിരീക്ഷിക്കും. വാക്സിന്‍ മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ എയിംസ് എത്തിക്‌സ് കമ്മിറ്റി നേരത്തെ അനുമതി നല്‍കിയിരുന്നു. 3500ഓളം പേര്‍ വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും സഞ്ജയ് റായി പറഞ്ഞു. ഇവരില്‍ 22 കാര്യങ്ങളില്‍ സ്‌ക്രീനിംഗ് നടക്കുകയാണ്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ പേരില്‍ പരീക്ഷണം നടത്താനാണ് തീരുമാനം.

Related Articles

Back to top button