BREAKING NEWS

കോവിഡ് വാക്‌സിന്‍ ആദ്യ ലോഡ് പുണെയില്‍ നിന്ന് പുറപ്പെട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കം. കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ലോഡ് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് വാക്‌സിന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പുണെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.
പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് വാക്‌സിന്‍ വഹിച്ചുള്ള ട്രക്കുകള്‍ യാത്ര ആരംഭിച്ചത്. പുണെ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് വാക്‌സിന്‍ കയറ്റി അയക്കുന്നത്. ചൊവ്വാഴ്ച മാത്രം എട്ട് വിമാനങ്ങളിലായി രാജ്യത്തെ 13 ഇടത്തേക്ക് വാക്‌സിന്‍ എത്തിക്കും. ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ലക്‌നൗ തുടങ്ങിയ ഇടങ്ങളിലേക്കാണ് ആദ്യം വാക്‌സിനെത്തുക
കഴിഞ്ഞ ദിവസമാണ് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കേന്ദ്രസര്‍ക്കാര്‍ കരാറുണ്ടാക്കിയത്. ഒരു വാക്‌സിന് 210 രൂപ എന്ന നിരക്കില്‍ 1.1 കോടി ഡോസ് വാക്‌സിന്‍ നല്‍കാനാണ് കരാര്‍.
ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. തുടക്കത്തില്‍ 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker