ന്യൂഡല്‍ഹി: രാജ്യത്തെ 16 കേന്ദ്രങ്ങളിലേക്ക് ശീതീകരിച്ച ട്രക്കുകളില്‍ കോവിഡ് വാക്സീന് പുണെയില്‍ നിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വാക്സീന് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൂജ നടത്തിയ ശേഷമാണു പുറപ്പെട്ടത്. ഡല്‍ഹി, ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലെത്തിക്കും.
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വിമാനമാര്‍ഗം വാക്സീന് എത്തിക്കും. കേരളത്തിനുള്ള കോവിഡ് വാക്സീന് ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിക്കുന്ന കോവീഷീല്‍ഡ് ആയിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. കേരളത്തിന് ആദ്യബാച്ചില്‍ 4,35,500 ഡോസ് വാക്സീന് ലഭിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തമിഴ്നാടിന് 5.36 ലക്ഷം ഡോസ് കിട്ടും.