BREAKING NEWSLATESTNATIONAL

വാക്‌സിന്‍ വിതരണത്തിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്-യൂണിസെഫ് കരാര്‍

യുണൈറ്റഡ് നേഷന്‍സ്: കോവിഡ് പ്രതിരോധവാക്‌സിന്‍ വിതരണത്തിനുള്ള ദീര്‍ഘകാല കരാറില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭ ഏജന്‍സിയായ യൂണിസെഫും ഒപ്പിട്ടു. കമ്പനി നിര്‍മിക്കുന്ന കോവിഷീല്‍ഡ്, നോവവാക്‌സ് വാക്‌സിനുകളാകും യൂണിസെഫിന് നല്‍കുക. 100 രാജ്യങ്ങളില്‍ വാക്‌സിന്റെ 100 കോടി ഡോസുകള്‍ ലഭ്യമാക്കുമെന്ന് യൂണിസെഫ് അറിയിച്ചു.
ഓക്‌സ്ഫഡ് സര്‍വകലാശാലയും ഔഷധനിര്‍മാണ കമ്പനിയായ ആസ്ട്രസെനെകയും ചേര്‍ന്നാണ് കോവിഷീല്‍ഡ് വികസിപ്പിച്ചത്. യു.എസ്. ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നോവവാക്‌സ് കമ്പനിയുടെ വാക്‌സിനും സിറം നിര്‍മിക്കുന്നുണ്ട്.
വികസ്വര, ദരിദ്ര രാജ്യങ്ങള്‍ക്ക് !ഡോസ് ഒന്നിന് 218 രൂപ (മൂന്ന് യു.എസ്. ഡോളര്‍) നിരക്കിലാകും യൂണിസെഫ് വാക്‌സിന്‍ എത്തിക്കുക. വിതരണ സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് യൂണിസെഫ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹെന്റൈറ്റ ഫോര്‍ അറിയിച്ചു. കരാറിന് ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ.) അംഗീകാരം ലഭിക്കാനായി കാത്തിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കുന്ന ഡബ്ല്യു.എച്ച്.ഒ.യുടെ കോവാക്‌സ് പദ്ധതിയുടെ ഭാഗമായി കോവിഷീല്‍ഡിന്റെ 33.6 കോടി ഡോസുകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker