BREAKING NEWSLATESTWORLD

കൊവിഡ് വാക്സിന്‍: ഇന്ത്യയില്‍ മനുഷ്യനില്‍ പരീക്ഷണം തുടങ്ങി; ഡിസംബറോടെ വിപണിയില്‍ എത്തിക്കാന്‍ ശ്രമം

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്സ്ഫോര്‍ഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. പതിനേഴ് ആശുപത്രികളിലാണ് വാക്സിന്റെ പരീക്ഷണം നടക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ ഈ വര്‍ഷം ഡിസംബറോടെ വാക്സിന്‍ വിപണിയിലെത്തും.

തെരഞ്ഞെടുക്കപ്പെട്ട പതിനേഴ് ആശുപത്രികളില്‍ ആയിരത്തി അഞ്ചൂറോളം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. രണ്ട് മാസമെടുത്ത് നവംബറിലായിരിക്കും റിസള്‍ട്ട് വരിക. പരീക്ഷണം വിജയിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ മരുന്ന് ലഭ്യമാകും. ഇന്ത്യന്‍ വിപണിയില്‍ വാക്സിന്റെ വില 250 രൂപയാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കുമായിരിക്കും വാക്സിന്‍ എത്തിക്കുക. 2021 ജൂണ്‍ മാസത്തോടെ എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കാനാകും എന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷ.

Related Articles

Back to top button