LATESTWORLD

റഷ്യയുടെ കോവിഡ് വാക്‌സിന്‍ ഈ ആഴ്ച ജനങ്ങളിലേക്ക്

മോസ്‌കോ: നോവല്‍ കൊറോണ വൈറസിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ച് ഈ ആഴ്ച തന്നെ ജനങ്ങളിലേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ മന്ത്രാലയത്തിന്റെ കീഴില്‍ ഗമാലെയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി ആന്റ് മൈക്രോബയോളജിയാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ജനങ്ങള്‍ക്ക് നല്‍കാനുള്ള ആദ്യ ബാച്ചിന് ഈ ആഴ്ച തന്നെ അനുമതി ലഭിച്ചേക്കുമെന്ന് റഷ്യന്‍ അക്കാദമി ഓഫ് സയന്‍സെസ് അസോസിയേറ്റ് അംഗം ഡെനിസ് ലോങുനോവിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു.പരിശോധനകള്‍ ഏതാനും ദിവസത്തിനകം പൂര്‍ത്തിയാകും. മെഡിക്കല്‍ നിരീക്ഷണസമിതിയായ റോസ്ഡ്രാവ്‌നഡ്‌സോറിന്റെ അംഗീകാരം ലഭിച്ചാല്‍ ഈ മാസം 10നും 13നും ഇടയില്‍ ആദ്യഘട്ട വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കും. ക്രമേണവാക്‌സിനെടുത്തവരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ തയ്യാറായതായി കഴിഞ്ഞ മാസം റഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുകയാണ്.

Tags

Related Articles

Back to top button
Close