LATESTWORLD

ഫൈസര്‍ കോവാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ വ്യക്തി 87 കാരനായ ഇന്ത്യന്‍ വംശജന്‍ ഹരി ശുക്ല

ലണ്ടണ്‍: 87 കാരനായ ഇന്ത്യന്‍ വംശജനായ ഹരി ശുക്ല യുകെയില്‍ ഫൈസര്‍ബയോ ടെക് വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കുന്ന ആദ്യ വ്യക്തിയായി. ചൊവ്വാഴ്ച (ഡിസംബര്‍ 8) യുണൈറ്റഡ് കിംഗ്ഡത്തിലെ (യുകെ) ഒരു ആശുപത്രിയില്‍ വാക്‌സിന്‍ ഷോട്ട് ശുക്ലയ്ക്ക് ലഭിക്കും. ‘എനിക്ക് ഒരു ടെലിഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍, അതില്‍ പങ്കെടുക്കാനുമുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ വളരെ ആവേശഭരിതനായിരുന്നു,’ ഹരി ശുക്ലയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പറഞ്ഞു.
ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ 80 വയസും അതില്‍ കൂടുതലുമുള്ളവരും മുന്‍നിര തൊഴിലാളികളും ഒന്നാമതായിരിക്കുമെന്ന് യുകെ സര്‍ക്കാരിനുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഫൈസര്‍ കൊറോണ വൈറസ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി ചൊവ്വാഴ്ച യുകെയില്‍ ആരംഭിക്കും. ആദ്യ ആഴ്ചയ്ക്കുള്ളില്‍ ഏകദേശം 800,000 ഡോസുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
‘കൊറോണ വൈറസിനെതിരായ യുകെയുടെ പോരാട്ടത്തില്‍ ഇന്ന് ഒരു വലിയ ചുവടുവെപ്പാണ്, കാരണം ഞങ്ങള്‍ രാജ്യത്തൊട്ടാകെയുള്ള കോവിഡ് രോഗികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരംഭിക്കുന്നതില്‍ അഭിമാനിക്കുന്നു. ഫൈസര്‍ വാക്‌സിന്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. കൂടാതെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജനങ്ങള്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജോണ്‍സണ്‍ വ്യക്തമാക്കി.

Related Articles

Back to top button