
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,62,769 ആയി ഉയര്‍ന്നു. ഒരു കോടി ഇരുപത്താറ് ലക്ഷത്തി ഇരുപത്തയ്യായിരത്തി ഒരുന്നൂറ്റി അമ്പത്തഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എഴുപത്തിമൂന്ന് ലക്ഷത്തി അറുപതിനായിരത്തി തൊള്ളായിരത്തി അമ്പത്തിനാല് പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി മുപ്പത്താറായിരത്തി തൊള്ളായിരത്തി പതിനെട്ട് പുതിയ കേസുകളും 5,416 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 849 പേര് കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി മുപ്പത്തയ്യായിരത്തി എണ്ണൂറ്റി ഇരുപത്തെട്ട് ആയി. 71,787 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
ബ്രസീലില്‍ ഇന്നലെ 1,270 പേരാണ് മരിച്ചത്. 70,524 ആണ് രാജ്യത്തെ മരണസംഖ്യ. റഷ്യയില്‍ 174 പേര് കൂടി മരിച്ചു. 11,017 ആണ് ഇവിടുത്തെ മരണസംഖ്യ. സ്പെയിനില്‍ ഇന്നലെ രണ്ട് പേരും ഫ്രാന്‍സില്‍ 25 പേരും ബെല്‍ജിയത്തില്‍ മൂന്ന് പേരുമാണ് ഇന്നലെ മരിച്ചത്. ഇറ്റലിയില്‍ 12 പേരും ബ്രിട്ടനില്‍ 48 പേരും മരിച്ചു.
മെക്സിക്കോയില്‍ 730 പേര് കൂടി മരിച്ചതോടെ മരണസംഖ്യ 33,526 ആയി. ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തി അറുപത്തിരണ്ടായിരം കടന്നു. ഇവിടെ മരണസംഖ്യ 12,809 ആണ്. 5,058 ആണ് പാകിസ്താനിലെ മരണസംഖ്യ. ഇന്തോനേഷ്യ-3,469, കാനഡ-8,759, ഓസ്ട്രിയ-706, ഫിലിപ്പൈന്‍സ്-1,360, ഡെന്മാര്ക്ക്-609, ജപ്പാന്-982, ഇറാഖ്-2,960, ഇക്വഡോര്‍-4,939 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.