BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 532 പേര്‍ക്ക്‌ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 700 കടന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്  791പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് പോസറ്റീവായവരില്‍ വിദേശത്തുനിന്നെത്തിയവര്‍ 135 പേരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയത് 98  പേരാണ്. സമ്പര്‍ക്കത്തിലൂടെ 532 പേര്‍രോഗബാധിതരായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉറവിടമറിയാത്ത കേസുകള്‍  എണ്ണമാണ് ഉള്ളത്.

രോഗം സ്ഥിരീകരിച്ചവര്‍; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 246

കൊല്ലം 47

ആലപ്പുഴ 57

പത്തനംതിട്ട 87

കോട്ടയം 39

ഇടുക്കി 11

എറണാകുളം 115

തൃശൂര്‍ 32

പാലക്കാട് 31

മലപ്പുറം 25

കോഴിക്കോട് 32

കണ്ണൂര്‍ 9

വയനാട് 28

കാസര്‍കോട് 32

Related Articles

Back to top button